സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ സമയമായി: പ്രിയങ്ക ഗാന്ധി ഇനി ഹരിയാനയിലേക്ക്

0
  • കഴിഞ്ഞ മാസം നവംബറിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക വാദ്ര, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്. ഡിഎല്‍എഫ് അരാലിയയിലുള്ള സെക്ടര്‍ 42ലെ വീട്ടിലേക്കാണ് പ്രിയങ്ക മാറുകയെന്നാണ് റിപ്പോര്‍ട്ട്.

ല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും ഒഴിയാനൊരുങ്ങി പ്രിയങ്ക വാദ്ര. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള പ്രിയങ്ക ഗാന്ധിക്ക് ബംഗ്ലാവില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി നഗര വികസന മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക താമസസ്ഥലം മാറുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്. ഡിഎല്‍എഫ് അരാലിയയിലുള്ള സെക്ടര്‍ 42ലെ വീട്ടിലേക്കാണ് പ്രിയങ്ക മാറുകയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ അതി സുരക്ഷാ മേഖലയായ ലോധി റോഡിലുള്ള ബംഗ്ലാവിലെ ഹൗസ് നമ്പര്‍ 35ലാണ് പ്രിയങ്ക വാദ്രക്ക് സര്‍ക്കാര്‍ താമസിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. നിലവില്‍ എസ്പിജി സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ഈ ബംഗ്ലാവില്‍ താമസിക്കാന്‍ അനുമതി ഉള്ളത്.

ആഗസ്റ്റ് ഒന്നിനകം ബംഗ്ലാവില്‍ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയങ്കക്ക് നോട്ടീസ് നല്‍കിയിരുന്നത്. ഒന്നിനകം ഒഴിയാത്ത പക്ഷം പിഴ ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നവംബറിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക വാദ്ര, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here