തമിഴ്‌നാട്ടിലെ രാജ്ഭവനില്‍ 84 ജീവനക്കാര്‍ക്ക് കോവിഡ്

0
  • ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും രാജ്ഭവന്‍.

മിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സുരക്ഷാ ജീവനക്കാര്‍, അഗ്നിസുരക്ഷാ ജീവനക്കാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്ഭവനിലെ ചില ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുഴുവന്‍ പേര്‍ക്കും ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ 147 ടെസ്റ്റുകളില്‍ 84 എണ്ണം പോസിറ്റീവ് ആയിരുന്നു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഓഫീസ് ഉള്‍പ്പടെ രാജ്ഭവനിലെ മുഴുവന്‍ ഭാഗവും ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here