ക്വാറന്റീന്‍ ലംഘിച്ച് മുങ്ങിയ സബ് കളക്ടര്‍ വീണ്ടും സര്‍വീസില്‍

0
  • വിവാഹശേഷം മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കളക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 19ന് ആരെയും അറിയിക്കാതെ അനുപം മിശ്ര കാണ്‍പൂരിലേക്ക് പോയി.

ക്വാറന്റീന്‍ ലംഘിച്ച് മുങ്ങിയ കൊല്ലം മുന്‍ സബ് കളക്ടര്‍ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ആലപ്പുഴ സബ് കളക്ടറായാണ് ചുമതലയേല്‍ക്കുന്നത്. ക്വറന്റീന്‍ ലംഘിച്ചതിന് ഇദ്ദേഹത്തെ വാക്കാല്‍ താക്കീത് നല്‍കി സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ആലപ്പുഴയിലെത്തിയ അദ്ദേഹം ഔദ്യോഗിക വസതിയില്‍ ക്വാറന്റീനിലാണ്. അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷയുണ്ടായിരുന്ന പൊലീസുകാരന്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

വിവാഹശേഷം മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കളക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 19ന് ആരെയും അറിയിക്കാതെ അനുപം മിശ്ര കാണ്‍പൂരിലേക്ക് പോയി. ഈ യാത്ര വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. അനുപം മിശ്രയ്ക്കെതിരെ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here