ചൊവ്വാഴ്ച ചേരാനിരുന്ന എല്‍ഡിഎഫ് യോഗം റദ്ദാക്കി

0

ചൊവ്വാഴ്ച ചേരാനിരുന്ന എല്‍ഡിഎഫ് യോഗം റദ്ദാക്കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം റദ്ദാക്കിയത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് യോഗം നടത്തിയാല്‍ വിമര്‍ശനത്തിന് ഇടയാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് യോഗം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സിപിഎം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ച ചേരും. ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തും യോഗത്തില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here