ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 49,931 പുതിയ കോവിഡ് കേസുകള്‍

0
  • ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

ന്ത്യയില്‍ പ്രതിദിനം കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ന് അടുത്തെത്തി. 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

24 മണിക്കൂറിനിടെ 708 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,771 ആയി. നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9,431 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 267 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here