തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല

0
  • കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുക. പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.

കേരളത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഒക്ടോബര്‍ അവസാനവാരമോ നവംബര്‍ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുക. പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. ഏഴ് ജില്ലകളില്‍ വീതം രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുക. വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാകും വോട്ടെടുപ്പ് നടത്തുക എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here