കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും

0
  • കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സെപ്തംബർ 16 ന് വിചാരണ ആരംഭിക്കും. പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചപ്പോൾ എല്ലാ കുറ്റം ഫ്രാങ്കോ നിഷേധിച്ചു. കുറവിലങ്ങാട് മഠത്തിൽ വച്ച് 2014-16 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജൂൺ 27 നാണ് കന്യാസ്ത്രീ പരാതി നൽകിയത്.

വകുപ്പുകൾ അനുസരിച്ച് ബിഷപ്പ് ഫ്രാങ്കോ നേരിടേണ്ട വിചാരണകൾ 

Section 342: അന്യായമായി തടഞ്ഞു വെച്ചതിൽ വച്ച് –  ഒരു വർഷം കഠിന തടവും പിഴയും.
Section 376(c)(a): അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക- 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ്.
Section 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം -പത്തു വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും.
Section 506(1): ഭീഷണിപ്പെടുത്തൽ-  7 വർഷം കഠിന തടവ്.
Section 376(2)(k): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിൽ വെച്ച് –  പത്ത് വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും.
Section 376(2)(n): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുന്നതിൽ വെച്ച് –  പത്തു വർഷത്തിൽ കുറയാത്ത തടവ് മുതൽ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും.
354 വകുപ്പ് സ്ത്രീ തത്വത്തെ അപമാനിക്കുക – കുറഞ്ഞത് ഒരു വർഷം തടവ് മുതൽ അഞ്ച് വർഷം തടവ്.

LEAVE A REPLY

Please enter your comment!
Please enter your name here