പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം ഇമ്രാന്‍ ഖാന്‍

0
  • യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം.

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ ആണെന്ന് സഹതാരവും മുന്‍ ക്യാപ്റ്റനുമായിരുന്ന ജാവേദ് മിയാന്‍ദാദ്. നിലവില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ആര്‍ക്കും ക്രിക്കറ്റിന്റെ ‘എബിസിഡി’ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മിയാന്‍ദാദിന്റെ പ്രതികരണം. ഇമ്രാന്‍ ഖാനെ പാകിസ്താന്‍ പ്രധാനമന്ത്രിയാക്കിയത് താനാണെന്നും മിയാന്‍ദാദ് പറഞ്ഞു. തന്റെ വീട്ടിലേക്കുവന്ന ഇമ്രാന്‍ പ്രധാനമന്ത്രിയായാണ് പുറത്തേക്ക് പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറെ വൈകാരികമായാണ് മിയാന്‍ദാദ് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചത്. ക്രിക്കറ്റിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ഇമ്രാന്‍ ഖാനെ എതിര്‍ക്കുമെന്നും ഇതിനായി വേണമെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് വിദേശത്തു നിന്ന് കൊണ്ടുവന്ന് പ്രതിഷ്ടിച്ചിട്ടുള്ളയാള്‍ എന്തെങ്കിലും അഴിമതി കാണിച്ച് മുങ്ങിയാല്‍ എവിടെ പോയി പിടികൂടുമെന്നും മിയാന്‍ദാദ് വീഡിയോയില്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here