രാജ്യത്ത് വൻ തൊഴിൽ നഷ്ടം; ജൂലൈയിൽ മാത്രം ജോലി പോയത് 50 ലക്ഷം പേർക്ക്

0
  • സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ദൈ​നം​ദി​ന തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി.

ഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്തുണ്ടായത് വ​ൻ തൊ​ഴി​ൽ ന​ഷ്ടം. സെ​ന്‍റ​ർ ഫോ​ർ മോ​ണി​റ്റ​റിം​ഗ് ഇ​ന്ത്യ ഇ​ക്ക​ണോ​മി ന​ട​ത്തി​യ പ​ഠ​നത്തിലാണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ​ മാസത്തിൽ മാ​ത്രം സ്ഥിര വരുമാനമുള്ള 50 ല​ക്ഷം പേർക്ക് രാ​ജ്യ​ത്ത് തൊ​ഴി​ൽ ന​ഷ്ട​മാ​യി. കൊവി​ഡി​നെ തു​ട​ർ​ന്ന് രാ​ജ്യം സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്ക് പോ​യതിനെ തുടർന്നാണ് തൊ​ഴി​ൽ ന​ഷ്ടം രൂ​ക്ഷ​മാ​യ​ത്.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ 1.89 കോ​ടി ശ​മ്പ​ള​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യെ​ന്നും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. സം​ഘ​ടി​ത മേ​ഖ​ല​യി​ൽ മാ​ത്രം ആ​കെ തൊ​ഴി​ൽ ന​ഷ്ടം ര​ണ്ടു കോ​ടി​ക്ക് അ​ടു​ത്താ​ണ്.

ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും ഇ​പ്പോ​ഴും ക​ച്ച​വ​ട​ക്കാ​രെ​യും തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും സി​എം​ഐ​ഇ വ്യ​ക്ത​മാ​ക്കു​ന്നു. ഏപ്രിൽ മാസത്തിൽ 1.77 കോടി പേർക്കും, മെയ് മാസത്തിൽ 1.78 കോടി പേർക്കും ജൂണിൽ 39 ലക്ഷം പേർക്കും ജോലി നഷ്ടമായെന്നാണ് സിഎംഐഇയുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here