ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; പലയിടങ്ങളിലും നാശനഷ്ടം

0

ല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തമായി തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമെല്ലാം രൂക്ഷമായ വെളളക്കെട്ടുകള്‍ രൂപപ്പെട്ടു. ഓഗസ്റ്റ് 23 വരെ ഡല്‍ഹിയില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here