അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ വെടിവച്ചു കൊന്നു

0

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ ബി എസ് എഫ് വെടിവെച്ചു കൊന്നു. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലെ ഇന്ത്യന്‍ അതിര്‍ത്തിയിലാണ് സംഭവം. നിയന്ത്രണരേഖയിലെ ഖേംകാരന്‍ സെക്ടറിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സേന നടത്തിയ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here