‘ലേലം’ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു

0

ലയാള സിനിമ കണ്ട സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷൻ ചിത്രമായ ‘ലേലം’ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു. ഇതുമായിബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ സുരേഷ്‌ഗോപി തന്നെയാണ് സ്ഥിരീകരിച്ചത്. 1997ൽ പ്രദർശനത്തിന് വന്ന ലേലം സംവിധാനം ചെയ്‌തത് ജോഷിയായിരുന്നു.

അപ്പോൾ തിരക്കഥ എഴുതിയ രഞ്ജി പണിക്കർ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ്ലഭ്യമാകുന്ന വിവരം. അതേസമയംരഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.

നിതിൻ ആദ്യം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്ക് മുമ്പ് ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. 23 വർഷങ്ങൾക്ക് ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here