ആദിശങ്കര എഞ്ചിനീയറിംങ് കോളേജിൻറെ നടത്തിപ്പുകാർക്ക് അൽ അസ്ഹർ ഗ്രൂപ്പ് എം ഡിയുടെ തുറന്ന കത്ത്

0

തൊടുപുഴ നഗരത്തിനോടുചേർന്ന് പ്രവർത്തിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് കേരളത്തിലെതന്നെ ഒന്നാം സ്ഥാനമലങ്കരിക്കുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളുളള പ്രമുഖ ഗ്രൂപ്പാണ്. പ്രൈമറി തലം മുതൽ മെഡിക്കൽ കോളേജ് തലം വരെയുളള ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഈ ഗ്രൂപ്പിൻറെ മാനേജിംങ് ഡയറക്ടറാണ് ഈ കത്തെഴുതി സോഷ്യൽമീഡിയകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന തരംതാണ മത്സരങ്ങളെ തുറന്നുകാണിക്കുന്നതാണ് ഈ കത്ത്.

‘ഇതൊരു തുറന്ന കത്താണ്..

പലവട്ടം പല അപവാദകഥകൾ പ്രചരിപ്പിക്കപ്പെട്ടപ്പോഴും ഞങ്ങൾ പാലിച്ച മൗനം വെടിയുന്നത് അർഹതപ്പെട്ട പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഞങ്ങൾ കോളേജിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കൊടുക്കാൻ ഒരുങ്ങിയപ്പോൾ, നിങ്ങൾ കാണിച്ച നേരും നെറിയും ഇല്ലാത്ത അഡ്മിഷൻ പ്രവർത്തനങ്ങൾ കൊണ്ടാണ്.ഒരു പിടിച്ചുപറിക്കാരന്റെ മാന്യത പോലും കാണിക്കാതെ നിരന്തരം ഫോൺ കോളുകളിലൂടെ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ഭയചകിതരാക്കി “ബഡക്കാക്കി തനിച്ചാക്കുന്ന” “ആദിശങ്കര എൻജിനീറിങ് കോളേജിനോടും അവിടത്തെ മാനേജ്മെന്റിനോടും അധ്യാ കരോടും ഒന്നേ പറയാനുള്ളു.

ഇത്തരം നെറികെട്ട അഡ്മിഷൻ വർക്കിനോട് സമൂഹത്തിനു പുച്ഛമാണ് എന്നതിന് തെളിവാണ് നെറികേടിന്റെ നെല്ലിപ്പലക കൊണ്ട് ആഞ്ഞടിച്ചിട്ടും നിങ്ങൾ ആരൊക്കെയും വിളിച്ചു അൽ അസ്ഹറിനെക്കുറിച്ചു നട്ടാൽ കുരുക്കാത്ത മോശം വാർത്തകൾ പറഞ്ഞോ അവരെല്ലാം ഇന്ന് അൽ അസ്ഹറിന്റെ വിദ്യാർത്ഥികളാണ്.

ഇതാണ് അൽ അസ്ഹറിന്റെ കരുത്ത്..ഇവിടെ ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ഇകഴ്ത്തലിന്റെ കഥകൾ പടച്ചു വിടാൻ സമയമില്ല..കാരണം ഇവിടെ ഞങ്ങൾ വിദ്യാഭ്യാസം വിൽപ്പന ചരക്കാക്കിയിട്ടില്ല..അതുകൊണ്ടു തന്നെ വിൽക്കാചരക്കായി ഒന്നും ഇവിടെയില്ല.മറ്റുള്ള കോളേജകളെ കുറിച്ചു പറയാനോ അത് പ്രചരിപ്പിക്കാനോ ഞങ്ങൾക്ക് താല്പര്യവും സമയവുമില്ല.
പല കോളേജ് മാനേജ്മെന്റുകളും അവിടത്തെ അധ്യാപകരും അവരവരുടെ നിലനിൽപ്പിനായി ഫോണിലൂടെയും അല്ലാതെയും കുട്ടികളെ ക്യാൻവാസ് ചെയ്യുന്നതൊക്കെ മനസ്സിലാക്കാം,പക്ഷെ അധ്യാപകർക്ക് കമ്മീഷൻ ഓഫർ ചെയ്‌തു സീറ്റ് ടാർഗറ്റ് ചെയ്‌തു കൊടുത്തു വിദ്യാഭ്യാസത്തിന്റെ സെയിൽ ഏജന്റ് മാരാക്കിയത് തന്നെയാണ് കേരളത്തിന്റെ എൻജിനീറിങ് പഠനമേഖലയുടെ ശാപം.അങ്ങനെ ചെയ്യണ്ട ദുരവസ്ഥ എന്തായാലും അൽ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിനില്ല.

ആ കച്ചവടത്തിനു കൂട്ട് നിന്നു കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന കോളേജ് മാനേജ്മെന്റുകളോട് മുക്കാൽ ചക്രം വാങ്ങി വിദ്യാർത്ഥികളെ വാരിക്കുഴിയിൽ വീഴ്ത്തി നൽകുന്ന, അധ്യാപകസമൂഹത്തോട് ഒന്നേ പറയാനുള്ളു,മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടുമ്പോൾ നാലു വിരൽ നിങളുടെ നേരെയാണെന്ന് ഓര്മയിലിരിക്കട്ടെ.സ്വയം തിരുത്തുക, നല്ല വിദ്യാഭ്യസം നൽകുക.അല്ലാതെ നല്ല കോളേജുകൾ കുട്ടികൾ തെരെഞ്ഞെടുക്കുമ്പോൾ അവരെ തുടരെ വിളിച്ചു ഭയപ്പെടുത്തി അപവാദം പറഞ്ഞു നടന്നാലൊന്നും വിദ്യാർഥികൾ എത്തില്ല, ആ നെറികേടിനു കാലം നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും.

അങ്ങനെ മറ്റുള്ള കോളേജുകളെ കുറിച്ച് കുപ്രചരണം നടത്തുന്ന ആദിശങ്കരകോളേജിലെ സാറുമാർ ഒന്നറിയണം ,ഇവിടെ വിദ്യാർത്ഥികൾ അഡ്മിഷൻ എടുക്കുന്നുണ്ടെങ്കിൽ അത് ഇവിടത്തെ വിദ്യാഭ്യാസമൂല്യം മനസ്സിലാക്കിയിട്ടു തന്നെയാണ്.ഇവിടെ പഠിച്ച വിദ്യാർഥികൾ ഇന്ന് നല്ല നിലവാരത്തിൽ ജോലിക്ക് പ്ലയ്യ്സ്‌മെന്റ് ആയിട്ടുണ്ടെകിൽ അത് ഇവിടത്തെ ടീച്ചിങ്ങിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും മെച്ചത്തിലാണ്.

കെജി മുതൽ മെഡിക്കൽ കോളേജ് വരെ പന്ത്രണ്ടോളം വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ‘അൽഅസ്ഹർ’ ഇന്ന് ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസപ്രസ്ഥാനമായി മാറിയെങ്കിൽ അതിനു പിന്നിൽ നല്ല അദ്ധ്യയനത്തിന്റെ കഥകളെ പറയാനുള്ളു..അതാണ് എല്ലാ വർഷവും യൂണിവേഴ്സിറ്റി റാങ്കുകൾ ഈ ക്യാമ്പസിനു സ്വന്തമാകുന്നത്..ഇനിയും കഥകൾ മെനയുന്നവർ കുറഞ്ഞ പക്ഷം അൽ അസ്ഹറിന്റെ കവാടം വരെയെങ്കിലും ഒന്നു വരണം ഈ ക്യാമ്പസ് ഒന്നു കാണണം,ഇവിടെ വന്നാൽ നിങ്ങൾക്ക് ഒരായിരം ചിരിച്ച മുഖങ്ങളെ കാണാം..സംതൃപ്തിയോടെ പഠിക്കുന്ന,പഠിച്ചിറങ്ങി പ്ലാസ്‌മെന്റ് ലഭിച്ച മക്കളെ ചേർത്ത് പിടിച്ചിറങ്ങുന്ന മാതാപിതാക്കളുടെ മുഖങ്ങൾ.

ഇവിടെ മറ്റുള്ളവരെക്കുറിച്ചു പറയാൻ ഞങ്ങൾക്ക് സമയമില്ല.ഞങ്ങളെക്കുറിച്ച് പോലും പറഞ്ഞു തീരാതെ ഞങ്ങളെങ്ങനെ മറ്റുള്ളവരെ ക്കുറിച്ചു പറയും..’

 

സ്നേഹപൂർവ്വം –

അഡ്വ : മിജാസ്.കെ.എം
മാനേജിങ് ഡയറക്ടർ
അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്.
തൊടുപുഴ .

LEAVE A REPLY

Please enter your comment!
Please enter your name here