മലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി ‘റഷ്യ’

0
  • കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്.

ലയാളസിനിമയില്‍ ഇതാ വേറിട്ട പ്രമേയവുമായി റഷ്യ. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍  നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്നു.  കുലു മിന ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പൂര്‍ത്തിയായി.

കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പട്രോപ്പില്‍, ടിന്‍റോ തോമസ് തളിയത്ത,് ശരത്ത് ചിറവേലിക്കല്‍, ഗാഡ്വിന്‍ മിഖേല്‍ എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ക്യാമറ – സൈനുല്‍ ആബിദ്, എഡിറ്റര്‍- പ്രമോദ് ഒടയഞ്ചാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍കുമാര്‍ അപ്പു. കോസ്റ്റ്യൂം – ഷൈബി ജോസഫ് ചക്കാലക്കല്‍, മേക്കപ്പ് – അന്‍സാരി ഇസ്മേക്ക്, ആര്‍ട്ട് – ജയന്‍ കളത്ത് പാഴൂര്‍ക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – നിധീഷ് ഇരിട്ട്, സ്റ്റില്‍ – അഭിന്ദ് കോപ്പാളം. പി ആര്‍ ഒ – പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here