മഹാരാഷ്ട്രയിൽ മലയാളികൾ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു; 5 പേർ മരിച്ചു

0
  • പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം.

 മഹാരാഷ്ട്രയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. മഹാരാഷ്ട്രയിലെ സത്താറയിൽ ആണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.

പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം ഉണ്ടായത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ മരിച്ചത് പത്തനംതിട്ട തൃശൂർ സ്വദേശികളാണ്. മധുസൂദനൻ നായർ , ഉമ, ആദിത്യ, ആരവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ പേര് വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here