തൊടുപുഴ നഗരസഭയിൽ കന്നിയങ്കത്തിന് ശ്രീലക്ഷ്മി കെ സുദീപ്

0

പേര്: ശ്രീലക്ഷ്മി കെ സുദീപ്

മത്സരം: തൊടുപുഴ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ (21 )

മുന്നണി: എൻ ഡി എ പിന്തുണ.

  • തൊടുപുഴ നഗരസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് ന്യൂമാൻ കോളേജ് വാർഡിൽ (21 ) മത്സരിക്കുന്ന ശ്രീലക്ഷ്മി കെ സുദീപ്.ശ്രീലക്ഷ്മിക്ക് വോട്ടർമാരോട് പറയാനുളളത് :

പ്രിയപ്പെട്ടവരേ..

ഞാൻ ശ്രീലക്ഷ്മി കെ സുദീപ്. തൊടുപുഴ നഗരസഭ 21 (ന്യൂമാൻ കോളേജ്)വാർഡിൽ നിന്നും NDA പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി. കർണ്ണാടക കേന്ദ്ര സർവകലാശാലയിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഇപ്പോൾ HRDS India യിൽ അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ആയി വർക്ക്‌ ചെയ്യുന്നു.

2013ൽ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന കാലയളവിൽ ദേശീയ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ആണ് എൻറെ പൊതുപ്രവർത്തനരംഗത്തേക്കുള്ള തുടക്കം. പിന്നീട്   അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ കോളേജ് യൂണിറ്റ്, നഗർ, ജില്ലാ, സംസ്ഥാന ചുമതലകളിൽ പ്രവർത്തിച്ചു. അനീതിക്കെതിരെ വിദ്യാർത്ഥി പരിഷത്ത് നടത്തിയ വിവിധ സമരപരിപാടികളിൽ പങ്കാളിയാവുകയും, പൊതുപ്രവർത്തന മേഖലയിൽ സജീവമാവുകവയും ചെയ്തു. ഇപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

നിരവധി തവണ രക്‌തദാനം നടത്തുകയും,2018ൽ നടന്ന മഹാപ്രളയത്തിൽ തൊടുപുഴയിൽ ദുരിതമനുഭവിച്ചവർക്കായി ഭക്ഷ്യവസ്തുക്കൾ തമിഴ്നാട്ടിൽ നിന്ന് എത്തിച്ചുനൽകുകയും, കോവിഡ് 19 ലോക്ഡൌൺ ഘട്ടത്തിൽ അനവധിയാളുകൾക്കു ഭക്ഷണപ്പൊതികളും മരുന്നുകളുംഎത്തിച്ചു നൽകുകയും,കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയിലൂടെ കോവിഡ് കാലയളവിൽ നടന്ന എൻട്രൻസ് പരീക്ഷയിലൂടെ വോളൻറിയർ ആവുകയും, കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ വോളന്റിയർ ആയി പ്രവർത്തിക്കുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് വളരെ അഭിമാനപൂർവ്വം നിങ്ങളെ അറിയിക്കട്ടെ.

പ്രിയപ്പെട്ടവരേ.. എൻറെ കയ്യിൽ നിങ്ങൾക്കുതരാൻ പൊളളയായ വാഗ്ദാനങ്ങളൊന്നുമില്ല. ഇന്നലകളിലെ നമ്മുടെ നാട് എന്താണെന്നും, നാളെ നമ്മുടെ നാട് എങ്ങനെ ആയിരിക്കണമെന്നുമുള്ള വ്യക്തമായ കാഴ്ചപ്പാട് എനിക്കുണ്ട്. ആയതിനാൽ  തൊടുപുഴ നഗരസഭയിലേക്ക്  നിങ്ങളുടെ പ്രതിനിധിയായി എന്നെ  തിരഞ്ഞെടുത്താൽ  ജാതി, മത, വർണ്ണ, വർഗ്ഗ വിവേചനമില്ലാതെ ഈ നാടിന്റെ സമഗ്ര വികസനത്തിനായി ഞാൻ പ്രവർത്തിക്കുമെന്നും നിങ്ങളിൽ ഒരാളായി എന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്നും ഉറപ്പ് നൽകുന്നു.

സ്നേഹപൂർവ്വം –

ശ്രീലക്ഷ്മി കെ സുദീപ്
കാവുകാട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here