പാണഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വ്യക്തമായ ലക്ഷ്യങ്ങളോടെ ജിൻസി ജോബി

0

 

പേര്: ജിൻസി ജോബി പറപ്പുളളി

മത്സരിക്കുന്നത് : തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്ത്, മൂന്നാം വാർഡ്

മുന്നണി : യുഡി എഫ്

ചിഹ്നം:  കൈപ്പത്തി

സ്ഥാനാർത്ഥിക്ക് വോട്ടർമാരോട് പറയാനുളളത് :

 ”പ്രിയപ്പെട്ടവരേ ..

ഞാൻ ജനിച്ചതും വളർന്നതും നമ്മുടെ പഞ്ചായത്തിലെ പീച്ചിയിലാണ്.
ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തു.കലാലയ കാലയളവിൽ തന്നെ ഒരുപാട് സാമുഹ്യ, ജീവകാരുണ്യ പ്രവത്തനവുമായി സഹകരിച്ച്പ്രവർത്തിക്കാൻ സാധിച്ചു.
ഇപ്പോഴും കേരളത്തിലെ അറിയപ്പെടുന്ന “ഗ്രാമ ചേതന ചാരിറ്റബിൾ സൊസൈറ്റി “യുടെ സജീവ പ്രവർത്തകയാണ്.

20 വർഷമായി ഞാൻ നമ്മുടെ പട്ടിക്കാടിൻറെ മരുമകളാണ്.

തൃശ്ശൂർ ജില്ലയിലെ മലയോര ഗ്രാമമായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭരണ സിരാ കേന്ദ്രമായ പട്ടിക്കാട് സെൻ്റർ ഉൾപ്പെടുന്ന മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു.ഞാൻ ഈ വാർഡിൽ ഇത്തവണ ജയിക്കുകയാണെങ്കിൽ –

“എൻറെ വാർഡിൽ വിമാനത്താവളം കൊണ്ടുവരാം, റെയിൽവേസ്റ്റേഷൻ നിർമിക്കാം എന്നൊന്നും ഞാൻ പറയില്ല” !

പുതിയൊരു തുടക്കത്തിന്, പുതിയൊരു ലക്ഷ്യവുമായി, വ്യക്തമായ ആശയങ്ങളുമായി..ഞാൻ വരികയാണ് നിങ്ങൾക്കിടയിലേക്ക്…

  • പട്ടിക്കാട് സെൻ്ററിൻ്റെ വികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ ?

✍️ എല്ലാവരുമായും (വ്യാപാരികൾ, ക്ലബ്ബ് ഭാരവാഹികൾ, യൂണിയൻ ഭാരവാഹികൾ etc…) ആലോചിച്ച് അഭിപ്രായ സമന്വയത്തോടെ  സെൻററിലെ വാഹന പാർക്കിംഗ് പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് ആത്മാർത്ഥമായി പരിശ്രമിക്കും.

✍️ പീച്ചി റോഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെ മെയ്ൻ റോഡിൽ KSEB യുമായി ആലോചിച്ച് റോഡിൽ ഉള്ള പോസ്റ്റുകൾ ഒഴിവാക്കി, ഭൂമിക്കടിയിൽ കൂടി കേബിൽ വലിച്ചു വൈദ്യുതി കടകളിലും വീടുകളിലും എത്തിക്കുവാൻ  പരിശ്രമിക്കും.

✍️നടപ്പാതകൾ മോടി പിടിപ്പിക്കുകയും, പട്ടിക്കാട് സെൻ്ററിൽ പുതിയ ബസ്സ് സ്റ്റോപ്പ് പണിയുകയും, വനിതകൾക്കും, മുതിർന്നവർക്കും ഒരുപോലെ ഉപകരിക്കുന്ന മോഡേൺ കംഫർട്ട് സ്റ്റേഷൻ പട്ടിക്കാട് ബസ്സ് സ്റ്റോപ്പിൽ നടപ്പിൽ വരുത്തുവാനും ശ്രമിക്കും.

✍️പട്ടിക്കാട് സെൻററിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നൂതന രീതിയിൽ (അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യം ഉൾപ്പെടുത്തി) പുനർനിർമ്മിക്കുകയും, നിലവിലെ എല്ലാ സ്ഥാപനങ്ങളെയും ഗ്രൗണ്ട് ഫ്ലോറിൽ തന്നെ നിലനിർത്തി, റോഡ് വികസനത്തിൻറെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റുള്ളവരെ അവർ അർഹിക്കുന്ന രീതിയിൽ തന്നെ വിശ്വാസത്തിലെടുത്ത് അതിൽ പുനരധിവാസം ഉറപ്പാക്കുകയും ചെയ്യും.

  • വാർഡിൽ മാലിന്യ നിർമാർജന പ്രശ്നം ?

 ✍️ നമ്മുടെ പഞ്ചായത്തിൽ നൂതന രീതിയിലുള്ള വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം. വാർഡിലെ താല്പര്യമുള്ള എല്ലാ ഷോപ്പുകളിലും, വീടുകളിലെയും ജൈവ, അജൈവ മാലിന്യം തരം തിരിച്ച് ദിവസേന/ഒന്നിടവിട്ട ദിവസങ്ങളിൽ കളക്ട് ചെയ്ത്  കമ്പോസ്റ്റ്, പ്ലാസ്റ്റിക് റീ- സൈക്കിൾ യൂണിറ്റ് രൂപീകരിച്ച്  മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതോടൊപ്പം അതിലൂടെ കുറെയേറെ പേർക്ക് തൊഴിൽ സാധ്യത ഉറപ്പാക്കാനും ശ്രമിക്കും  .

  •  ടൂറിസം?✍️ നാഷണൽ ഹൈവേയിൽ കൂടി കടന്നുപോകുന്ന എല്ലാവർക്കും ഒറ്റ നോട്ടത്തിൽ കാണാവുന്ന, നമ്മുടെ മൂന്നാം വാർഡിൽ ഉൾപെടുന്ന പ്രകൃതി രമണീയമായ 1,2,3, കുന്നുകൾ .. അതിൽ ഒന്നാം കുന്ന്, രണ്ടാം കുന്ന് എന്നിവ  കേന്ദ്രീകരിച്ച്, വനം വകുപ്പുമായി ചർച്ച ചെയ്തു, സാധിക്കുമെങ്കിൽ അവിടെ പുതിയ സോളാർ ലൈറ്റുകൾ  സ്ഥാപിക്കുകയും, അങ്ങോട്ട് കയറുന്ന വഴിയിൽ ഹാൻഡ് റെയിൽ , സ്റ്റെപ്പുകൾ, കുടിവെള്ള ടാപ്പുകൾ എന്നിവകൾ സ്ഥാപിക്കുകയും ഏറ്റവും മുകളിൽ കുട്ടികൾക്കും, മുതിർന്നവർക്കും, ഒരുപോലെ ഉപകരിക്കുന്ന രീതിയിൽ വിനോദത്തിനും, വിജ്ഞാനത്തിനും , ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് ചെറിയൊരു പാർക്ക് രൂപീകരിക്കുകയും ചെയ്യണമെന്നാണ് ആഗ്രഹം.കൂടാതെ  ഒരു ഓപ്പൺ എയർ സ്റ്റേജ്, ഓപ്പൺ ജിം, പറ്റിയാൽ ഒരു വാച്ച് ടവർ.. etc..

വർഷത്തിൽ ഒന്നോ, രണ്ടോ തവണ കൾച്ചറൽ പ്രോഗ്രാമുകൾ അറേഞ്ച് ചെയ്യുകയും    അതുവഴി നമ്മുടെ പഞ്ചായത്ത് ഒരു ടൂറിസം ഹബ് ആക്കുവാനും ശ്രമിക്കും. (Ex: വിലങ്ങൻ കുന്ന്)

✍️ വർഷാവസാനം ഏകദേശം ഒരു പത്ത് /പതിനഞ്ച് ദിവസം നീണ്ടുനിൽക്കുന്ന “പാണഞ്ചേരി പഞ്ചായത്ത് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റ്” പട്ടിക്കാട് സെൻ്ററിൽ(N H ലിങ്ക് റോഡിൽ)/ബസ്സ് സ്റ്റാൻ്റിൽ നടത്തുവാൻ ശ്രമിക്കും. പീച്ചി റോഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെ  വൈകീട്ട് 6.30 മുതൽ രാത്രി 10 വരെ ഇരുവശവും മുകളിലും വൈദ്യുത അലങ്കാര ബൾബുകൾ ഇട്ടു അലങ്കരിക്കുകയും,
കുടുംബ ശ്രീ യൂണിറ്റുകൾ, പ്രമുഖ ഹോട്ടലുകൾ, കേറ്ററിംങ് യൂണിറ്റുകൾ എന്നിവരുടെ ഔട്ട് ലെട്ടുകൾ, കരകൗശല വിൽപന ശാലകൾ, ലൈവ് ഫുഡ്സ്, ദിവസവും കലാപരിപാടികൾഎന്നിവ പ്രാവർത്തികമാക്കാനും ശ്രമിക്കും. (നാഷണൽ ഹൈവേ അടുത്തുള്ളതു കാരണം എല്ലാവിഭാഗം ജനങ്ങൾക്കും എത്തിച്ചേരാൻ എളുപ്പവുമാണ്)

ചീനാട്ടികുളം ഭാഗത്തിൻ്റെ വികസനത്തിനായി കുറച്ചുകൂടി ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി കുറച്ച് പെഡൽ ബോട്ടുകൾ, നടനടപ്പാതകൾ എന്നിവയും കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിന് ഊഞ്ഞാലുകളും , ചാരുബെഞ്ചുകളും സ്ഥാപിക്കുവാനും ശ്രമിക്കും.

  • യുവ ജനങ്ങൾക്ക് വേണ്ടി?

✍️ തീർച്ചയായും യുവ ജനങ്ങളാണ് നാടിൻ്റെ സമ്പത്ത്.. അവരുടെ ആരോഗ്യമാണ് നാടിൻറെ ശക്തി. അവരെ മറ്റ് ദുശ്ശീലങ്ങളിൽ നിന്നും സ്പോർട്സിലേയ്ക്ക് ആകർഷിക്കുന്നതിന് വേണ്ടി പട്ടിക്കാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് കുറച്ച് കൂടി വീതി കൂട്ടി നല്ലൊരു സ്റ്റേഡിയം നിർമ്മിക്കാൻ ശ്രമിക്കും..അതിനോട് ചേർന്ന് ഒരു സ്വിമ്മിങ് പൂൾ കൂടി പണിയുവാൻ ശ്രമിക്കും.
(ഗ്രൗണ്ടിന് ചേർന്നുള്ള ക്ലാസ്സ് റൂമുകൾ പൊളിച്ച് സ്കൂൾ സ്റ്റേജിനുനേരെ മൂന്ന് നിലയിൽ ക്ലാസ്സ് റൂമുകൾ പണിയുക വഴി അതൊരു മതിൽപോലെ നിൽക്കുകയും, ഗ്രൗണ്ടിന് വീതി കൂട്ടി കിട്ടുകയും ചെയ്യും)

✍️ കൂടാതെ, പൊതുജന പങ്കാളിത്തത്തോടെ, ക്ലബ്ബുകളുടെ സഹകരണത്തോടെ, നാഷണൽ/ അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തി ഫ്ലഡ് ലൈറ്റ് ടൂർണമെൻ്റുകൾ നടത്തുവാനും പരമാവധി ശ്രമിയ്ക്കും. അതുവഴി നമ്മുടെ പഞ്ചായത്തിനെ മികച്ച സ്പോർട്സ് ഹബ് ആക്കുവാനും, ശ്രമിക്കും.

  • പാവപ്പെട്ടവർക്ക് ?✍️  ജല ദൗർലഭ്യം അനുഭവിക്കുന്ന എല്ലാവരുടെയും പ്രധാന ആവശ്യമായി മുൻഗണന കൊടുത്തുകൊണ്ട് മുടങ്ങിക്കിടക്കുന്ന പീച്ചി കുടിവെള്ള പദ്ധതി അതിവേഗം നടപ്പിലാക്കാൻ ശ്രമിക്കും.മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പുനരധിവാസം ഉറപ്പുനൽകി, അവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുന്നതിന് അക്ഷീണം പ്രയത്നിക്കും.

   ✍️ നിർധനരും, നിരാലംബരുമായ അർഹതപ്പെട്ടവർക്ക്  കക്ഷി, രാഷ്ട്രീയത്തിനതീതമായി വിവേചനമില്ലാതെ സമൂഹത്തിൻറെ മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരുന്നതിനു ആത്മാർത്ഥമായി പ്രവർത്തിക്കും.

സ്ത്രീകളുടെ ഉന്നമനത്തിന്..?

✍️സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് വനിതകൾക്കായി ചെറുകിട സ്വയം തൊഴിൽ സംരഭങ്ങൾ, നമ്മുടെ സ്വന്തം ബ്രാൻഡഡ് അച്ചാർ യൂണിറ്റുകൾ എന്നിവ പ്രാവർത്തികമാക്കാനും ശ്രമിക്കും. (തോളൂർ അച്ചാർ മോഡൽ)

മറ്റൊരു പ്രധാന കാര്യം സൂചിപ്പിക്കട്ടെ…

സാധാരണക്കാരന് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ് പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, etc…ഇതുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും, ഏത് പാതിരാത്രിയിലും , ഒരു കുടുംബാംഗത്തെപ്പോലെ ധൈര്യസമേതം വിളിച്ചാൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒപ്പമുണ്ടാകും എന്ന് ഞാൻ ഉറപ്പ് നൽകുന്നു.

ഇനിയും ഒരുപാട് ആഗ്രഹങ്ങൾ നമ്മുടെ വാർഡിൽ നടപ്പിലാക്കാൻ ആഗ്രഹങ്ങൾ ഉണ്ട്..

ഇത് എനിക്ക് ജയിക്കുന്നതിന് വേണ്ടിയോ, അല്ലെങ്കിൽ അധികാരം കിട്ടുന്നതിന് വേണ്ടിയോ നടത്തുന്ന വെറും ജൽപ്പങ്ങൾ ആയി ആരും കരുതില്ലെന്ന വിശ്വാസത്തോടെ…

സ്നേഹപൂർവ്വം –

ജിൻസി ജോബി പറപ്പുള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here