പ്രിയങ്ക ചോപ്രയെ ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സിലിന്‍റെ അംബാസിഡര്‍ ആയി തെരെഞ്ഞെടുത്തു

0

പ്രശസ്ത   ബോളിവുഡ്   താരം   പ്രിയങ്ക  ചോപ്രയെ   ബ്രിട്ടീഷ്   ഫാഷന്‍   കൗണ്‍സില്‍    പോസിറ്റീവ്  ചെയ്ഞ്ച്   അംബാസിഡര്‍    ആയി  തെരെഞ്ഞെടുത്തു. കഴിഞ്ഞ   ദിവസമാണ്   താരം  സോഷ്യല്‍   മീഡിയയിലൂടെ   ഈ   വിവരം  അറിയിച്ചത്. ഈ   ബഹുമതി     വലിയ   സന്തോഷം   തരുന്നുണ്ടെന്നും   അടുത്ത വര്‍ഷം   ഫാഷന്‍   കൌണ്‍സിലിന്‍റെ   പ്രവര്‍ത്തനങ്ങള്‍ക്കായി   താന്‍  ലണ്ടനിലേയ്ക്ക്   പോകുമെന്നും    പ്രിയങ്ക  സോഷ്യല്‍  മീഡിയയില്‍  കുറിച്ചു. “ഫാഷന്‍  എന്നത്   എല്ലായിപ്പോഴും   പോപ്  സംസ്കാരത്തിന്‍റെ  ഭാഗമാണ്.

ജനങ്ങളെ   ഒരുമിച്ച്  നിര്‍ത്തുന്നതിനും   സംസ്കാരങ്ങളെ   തമ്മില്‍  ബന്ധിപ്പിക്കുന്നതിനും   ഫാഷന്‍ കരണമാകുന്നു”  പ്രിയങ്ക  ട്വിറ്ററില്‍  കുറിച്ചു. അടുത്തിടെ   പ്രിയങ്ക  തന്‍റെ  പുതിയ  ഹോളിവുഡ്   ചിത്രമായ    ‘വീ  കാന്‍  ബീ  ഹീറോസിന്‍റെ   ഫസ്റ്റ്  ലുക്ക്  പോസ്റ്റര്‍   പുറത്തുവിട്ടിരുന്നു.  റൊമാന്‍റിക്  ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന     ചിത്രത്തില്‍   ചലചിത്ര – ടെലിവിഷന്‍    താരമായ   സാം ഹ്യൂഗനും   പ്രശസ്ത കനേഡിയന്‍   ഗായികയായ    സെലീന്‍   ഡിയോണും   അണിനിരക്കുന്നു.

തിരക്കഥകൃത്തും   സംവിധായകനുമായ      ജിം   സ്റ്റോറേജ്  ആണ്   ചിത്രം   സംവിധാനം   ചെയ്യുന്നത്. ‘ടെക്സ്റ്റ്   ഫോര്‍  യൂ’  എന്നാണ്   ചിത്രത്തിന്  തല്‍ക്കാലികമായി   പേരിട്ടിരിക്കുന്നത്.    എസ്.എം.എസ്   ഫോര്‍  ഡിച്ച്    (SMS Fur Dich) എന്ന    ജര്‍മന്‍    നോവലില്‍   നിന്നും  പ്രചോദനം   ഉള്‍ക്കൊണ്ടാണ്    ചിത്രത്തിന്   ഈ   പേര്  നല്കിയിരിക്കുന്നതെന്ന്   സംവിധായകന്‍   പറയുന്നു.

മറ്റൊരു    ഹോളിവുഡ്   ചിത്രത്തിന്‍റെ   ചിത്രീകരണത്തിനായി    പ്രിയങ്ക   ചോപ്ര  ഇപ്പോള്‍  ജര്‍മ്മനിയിലാണ്. ‘മാട്രിക്സ്  -4 ‘  എന്ന  ചിത്രമാണ്  പ്രിയങ്കയുടേതായി   റിലീസിന്   കാത്തിരിക്കുന്ന   ഹോളിവുഡ്    ചിത്രം.  ദി  സ്കൈ  ഈസ്   പിങ്ക്   ആണ് പോയ  വര്‍ഷം  പുറത്തിറങ്ങിയ   പ്രിയങ്കയുടെ   ഏക  ഹോളിവുഡ്  ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here