മോദിയെ പിന്തുണച്ച് പുടിൻ, വാക്സിൻ നിർമാണത്തിൽ സഹകരിക്കാമെന്ന് ജിൻപിങ്

0
  • ഭീ​​ക​​ര​​ത​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ വി​​ഷ​​യ​​മെ​​ന്നും ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളെ കു​​റ്റ​​ക്കാ​​രാ​​യി കാ​​ണ​​ണ​​മെ​​ന്നു​​മു​​ള്ള മോ​​ദി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തെ പി​​ന്തു​​ണ​​ച്ചാ​​ണു പു​​ടി​​ൻ സം​​സാ​​രി​​ച്ച​​ത്. 

ബ്രി​​ക്സ് വി​​ർ​​ച്വ​​ൽ ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ പ്ര​​സം​​ഗ​​ത്തെ പി​​ന്തു​​ണ​​ച്ച് റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ർ പു​​ടി​​ൻ. ഭീ​​ക​​ര​​ത​​യാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ വി​​ഷ​​യ​​മെ​​ന്നും ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളെ കു​​റ്റ​​ക്കാ​​രാ​​യി കാ​​ണ​​ണ​​മെ​​ന്നു​​മു​​ള്ള മോ​​ദി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തെ പി​​ന്തു​​ണ​​ച്ചാ​​ണു പു​​ടി​​ൻ സം​​സാ​​രി​​ച്ച​​ത്. കു​​ടും​​ബ​​ത്തി​​ലെ “ക​​റു​​ത്ത ആ​​ടു​​ക​​ളാ’​​യി മാ​​റു​​ന്നു​​ണ്ട് ചി​​ല രാ​​ജ്യ​​ങ്ങ​​ളെ​​ന്നു പു​​ടി​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. മ​​ഹാ​​മാ​​രി​​യെ എ​​ന്ന​​തു​​പോ​​ലെ ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​യും കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ ഉ​​ദാ​​സീ​​ന​​ത ഉ​​ണ്ടാ​​വ​​രു​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കൊ​​റോ​​ണ വാ​​ക്സി​​ൻ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ൽ ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ൾ സം​​യു​​ക്ത പ​​ങ്കാ​​ളി​​ത്തം വ​​ഹി​​ക്ക​​ണ​​മെ​​ന്നും പു​​ടി​​ൻ. റ​​ഷ്യ​​യു​​ടെ സ്പു​​ട്നി​​ക് വി ​​വാ​​ക്സി​​ൻ ഇ​​ന്ത്യ​​യി​​ലും ചൈ​​ന​​യി​​ലും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​മെ​​ന്നും അ​​ദ്ദേ​​ഹം. കൊ​​വി​​ഡി​​നെ​​തി​​രാ​​യ വാ​​ക്സി​​ൻ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​യും മ​​റ്റു ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​ൻ ചൈ​​ന ഒ​​രു​​ക്ക​​മാ​​ണെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഷീ ​​ജി​​ൻ​​പി​​ങ് പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. രോ​​ഗ​​പ്ര​​തി​​രോ​​ധ​​ത്തി​​നും ചി​​കി​​ത്സ​​യ്ക്കും പ​​ര​​മ്പ​​രാ​​ഗ​​ത മ​​രു​​ന്നു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​പോ​​സി​​യം സം​​ഘ​​ടി​​പ്പി​​ക്ക​​ണ​​മെ​​ന്നും ജി​​ൻ​​പി​​ങ് നി​​ർ​​ദേ​​ശി​​ച്ചു.

കൊ​​വി​​ഡ് വാ​​ക്സി​​ന്‍റെ മൂ​​ന്നാം ഘ​​ട്ട പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളി​​ൽ ചൈ​​ന ഇ​​പ്പോ​​ൾ ത​​ന്നെ റ​​ഷ്യ​​യും ബ്ര​​സീ​​ലു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഇ​​ന്ത്യ​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കാ​​നും ചൈ​​ന ത​​യാ​​റാ​​ണ്. ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​ത്തി​​ന് വാ​​ക്സി​​ൻ ന​​ൽ​​കാ​​ൻ ചൈ​​ന ഒ​​രു​​ക്ക​​മാ​​ണെ​​ന്നും ജി​​ൻ​​പി​​ങ് പ​​റ​​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here