സംസ്ഥാനത്ത് ‘ ജവാന്‍’ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

0

വാന്‍ മദ്യത്തിന് വീര്യം കൂടുതലെന്ന് രാസപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പ്പന മരവിപ്പിക്കാന്‍ കേരള എക്‌സൈസ് വകുപ്പ് ഉത്തരവിറക്കി. ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.

രാസപരിശോധനയില്‍ ജവാന്‍ മദ്യത്തില്‍ സെഡിമെന്റ്‌സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ് എക്‌സൈസ് നടപടി. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചത്.ഇതുസംബന്ധിച്ച് എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മിഷണര്‍ അറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here