നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ എത്തും: ആരോഗ്യമന്ത്രി

0
  • 2021ല്‍ നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ .

മൂന്ന്​ മുതല്‍ നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ ലഭ്യമാകുമെന്ന്​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്​സിന്‍ വിതരണത്തില്‍ 131 കോടി ജനങ്ങള്‍ തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്​ത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശ്​ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

‘രാജ്യത്ത് അടുത്ത നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ എത്തുമെന്ന്​ ആത്​മവിശ്വാസമുണ്ട്​. ശാസ്​ത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്​സിന്‍ വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശ്​ചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ പോരാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും. തുടര്‍ന്ന്​ പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണന. ഇതിനായുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്​.’

2021ല്‍ നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കോവിഡിനെതിരെ ശക്​തമായ നടപടികളാണ്​ കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്​. ജനതാ കര്‍ഫ്യുവും തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണും അണ്‍ലോക്ക്​ പ്രക്രിയയും ധീരമായ നടപടികളാണ്​. കോവിഡിനെ മികച്ച രീതിയിലാണ്​ ഇന്ത്യ പ്രതിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here