അതിര്‍ത്തി സുരക്ഷ; പ്രധാനമന്ത്രി യോഗം വിളിച്ചു

0

രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.

എട്ട് ഘട്ടങ്ങളിലായി കശ്മീരില്‍ ജില്ലാ വികസന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് അലങ്കോലപ്പെടുത്താന്‍ ഭീകരര്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ കശ്മീരിലെ മാത്രം വിഷയമല്ല യോഗത്തില്‍ ചര്‍ച്ചയായത്. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here