പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം: കെ.​കെ. രാ​ഗേ​ഷ്എം ​പി​ക്കും ക​ണ്ണൂ​ര്‍ മേ​യ​ര്‍​ക്കും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

0

തിരഞ്ഞെടുപ്പ് പെ​രു​മാ​റ്റ ച​ട്ടലംഘനം നടത്തിയതിന് കെ കെ രാഗേഷ് എം പിക്കും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനനും കണ്ണൂർ ജില്ലാ കളക്‌ടർ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്‌തതിനാണ് രാഗേഷിന് നോട്ടീസ് അയച്ചത്. മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതു പരിപാടി നടത്തിയതിനാണ് മേയർക്ക് നോട്ടിസ് നൽകിയത്.

കെ കെ രാഗേഷ് എം പി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈടെക് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തുവെന്നാണ് കണ്ടെത്തൽ. മേയർ ടി ഒ മോഹനൻ ചിക്കൻ സ്റ്റാളുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനുളള വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തിയെന്നും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here