Thursday, March 13, 2025
spot_img
More

    Latest Posts

    പടം പൊട്ടിയാല്‍ റിവ്യുവിനെയും കാണികളെയും പറയുന്ന സിനിമക്കാര്‍ കാണണം’; പ്രേമലു സംവിധായകന്‍റെ മറുപടി ശ്രദ്ധേയം

    കൊച്ചി: മലയാളത്തിലെ അടുത്തകാലത്ത് ഇറങ്ങിയ വലിയ ഹിറ്റുകളില്‍ ഒന്നാണ് പ്രേമലു. വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ എത്തിയ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് നേടുന്നത്. ഗിരീഷ് എഡിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിലപ്പോള്‍ പ്രേമലു 100 കോടി ബിസിനസ് ഉണ്ടാക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നസ്ലെൻ നായകനായി എത്തിയ പ്രേമലു മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളെ പിന്നിലാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. മുൻവിധികളെ മാറ്റിമറിച്ചുള്ള പ്രകടനം കാഴ്ച വച്ച ചിത്രം, ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാച്ച് വാല്യു ലഭിച്ച സിനിമ കൂടി ആയിരുന്നു. മലയാളത്തിന് പുറതെ തെലുങ്കിലും കസറാൻ ഒരുങ്ങുകയാണ് പ്രേമലു ഇപ്പോൾ. പ്രേമലു തെലുങ്ക് പതിപ്പ് മാര്‍ച്ച് 8നാണ് റിലീസാകുന്നത്.

    അതേ സമയം പ്രേമലുവിലെ ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ യുവാവിന് സംവിധായകന്‍ തന്നെ മറുപടി നല്‍കിയ രസകരമായ സംഭവവും ഉണ്ടായി. മൂവിസ്ട്രീറ്റ് എന്ന ഗ്രൂപ്പിലാണ് വൈശാഖ് പിവി എന്ന യുവാവ് ഒരു പോസ്റ്റ് ഇട്ടത്. പ്രേമലുവിലെ ഒരു ഗാന രംഗത്തില്‍ ഒരു കണ്ടിന്യൂറ്റി മിസ്റ്റേക്ക് ഉണ്ടെന്നാണ് വൈശാഖ് ചൂണ്ടിക്കാട്ടിയത്.

    മിനി മഹാറാണി എന്ന ചിത്രത്തിലെ ഗാനത്തില്‍ പറമ്പനിലേക്ക് ഉള്ള വഴി കാര്‍ ഓടിക്കുന്നത് റീനുവാണ്. പിന്നത്തെ ഷോട്ടില്‍ സച്ചിന്‍ ഓടിക്കുന്നു. അടുത്ത സീനില്‍ റീനു ഡ്രൈവിംഗ് സീറ്റ് സച്ചിനുമായി സ്വിച്ച് ചെയ്യുന്നു ഈ തെറ്റാണ് വൈശാഖ് ഗ്രൂപ്പില്‍ പോസ്റ്റായി ഇട്ടത്.
    പിന്നാലെ തന്നെ പ്രേമലു ചിത്രത്തിന്‍റെ സംവിധായകന്‍ ഗിരീഷ് മറുപടിയുമായി എത്തി. അത് ശരിക്കും ഒരു കണ്ടിന്യൂറ്റിയില്‍ വന്ന തെറ്റ് തന്നെയാണ്. ആ ഷോട്ട് ഇടാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് ഗിരീഷ് മറുപടി നല്‍കിയത്.

    Will it reach the 100 crore club? 'Premalu' to hit Telugu with huge promotions, trailer launch today
    Will it reach the 100 crore club? ‘Premalu’ to hit Telugu with huge promotions, trailer launch today

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.