Saturday, April 26, 2025
spot_img
More

    Latest Posts

    നാലാം ദിനം ബോക്സോഫീസില്‍ കുത്തനെ വീണ് ആദിപുരുഷ്; കളക്ഷന്‍ കുത്തനെ ഇടിഞ്ഞു.!

    മുംബൈ: പ്രഭാസ് നായകനായി, കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ് എന്നിവർ അഭിനയിച്ച് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് നാലാം ദിനത്തില്‍ ബോക്സോഫീസില്‍ വന്‍ തിരിച്ചടി നേരിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ മൂന്ന് ദിവസത്തില്‍ മൊത്തം കളക്ഷന്‍ 340 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ട ചിത്രം തിങ്കളാഴ്ച തിങ്കളാഴ്ച കളക്ഷനില്‍ 75 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 8.5 കോടി രൂപയാണ് വെള്ളിയാഴ്ച നേടിയത്. ചിത്രത്തിന്റെ നാല് ദിവസത്തെ ഹിന്ദി മൊത്തത്തിൽ ഏകദേശം 108.5 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്‍റെ തുടക്കത്തിലെ ഇനീഷ്യല്‍ അവസാനിക്കുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് വിവരം. ഇതേ ട്രെന്‍റ് മൊത്തം കളക്ഷനിലും പ്രതിഫലിക്കും എന്നാണ് വിവരം.
    ആദിപുരുഷ് സിനിമ അതിന്‍റെ ആദ്യ വാരാന്ത്യത്തിൽ ഹിന്ദി ബെൽറ്റിൽ 100 ​​കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു. വാരാന്ത്യത്തിൽ നേരത്തെ ബുക്ക് ചെയ്യപ്പെട്ട ടിക്കറ്റുകള്‍ അടക്കമാണ് നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും ഈ ചിത്രത്തെ മികച്ച കളക്ഷനിലേക്ക് നയിച്ചത്. തീര്‍ത്തും സമിശ്രമായ പ്രതികരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കിടയിലും തരക്കേടില്ലാത്ത വാരാന്ത്യം കളക്ഷനില്‍ നേടാന്‍ ഇത് ചിത്രത്തെ സഹായിച്ചു.

    എന്നാല്‍ തിങ്കളാഴ്ചത്തെ കളക്ഷന്‍ ചിത്രത്തിന് പ്രധാന്യമായിരുന്നു. 20 കോടിയില്‍ താഴെ ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ചിത്രം ഈ ആഴ്ച അതിജീവിക്കില്ലെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഏതാണ്ട് അത് സത്യമാകുകയാണ്. ആദ്യ ആഴ്‌ച ഹിന്ദിയിൽ ഏകദേശം 120-125 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷ്‍ പ്രൊജക്ഷന്‍ പറയുന്നത്. ചിലപ്പോള്‍ 150 കോടി വരെ നേടിയേക്കാം.

    ലോകമെമ്പാടും 400 കോടിയിൽ താഴെയുള്ള ഒരു തുക ആയിരിക്കും ചിത്രത്തിന്‍റെ ആകെ റണ്ണിംഗ് കളക്ഷന്‍ എന്നാണ് പ്രവചനം. ആദ്യ വാരാന്ത്യത്തിൽ ഏകദേശം 270 കോടി രൂപ സമാഹരിച്ച ഒരു ചിത്രത്തിന് ഇത് മോശം കളക്ഷനാണ് പ്രത്യേകിച്ച് നിര്‍മ്മാതാക്കള്‍ തന്നെ 500 കോടിയാണ് ചിത്രത്തിന്‍റെ ചിലവ് എന്നാണ് അവകാശപ്പെടുന്നത്.

    പ്രവചിക്കപ്പെടുന്ന കളക്ഷന്‍ ആണെങ്കില്‍ ആദിപുരുഷ് ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാകും. എന്നാൽ അതിന്റെ ബജറ്റും അത് രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വസ്തുതയും കണക്കിലെടുക്കുമ്പോൾ ഈ കളക്ഷന്‍ തീര്‍ത്തും അപര്യാപ്തവും ആണ് എന്നതാണ് സത്യമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.