ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഇപ്പോള്‍ ബോക്സോഫീസില്‍ തകര്‍ത്തോടുകയാണ്. 100 കോടി ക്ലബിലേക്ക് ചിത്രം എത്തിക്കഴിഞ്ഞു. കേരളത്തിന് പുറമേ തമിഴ്മാട്ടിലും ചിത്രം മികച്ച കളക്ഷന്‍ നേടിയതോടെയാണ് ചിത്രം 12 ദിവസത്തില്‍ ബോക്സോഫീസില്‍ 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിയത്. ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം ഇതിനകം 50 കോടി കടന്നു. ഈ നേട്ടം കൈവരിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സാണ്തമിഴ്നാട്ടില് ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കമല്ഹാസന് അഭിനയിച്ച് 1991 ല്‍ പുറത്തുവന്ന ഗുണ എന്ന ചിത്രത്തിന്റെ റഫറന്‍സുകളാണ് തമിഴ്നാട്ടില്‍ ചിത്രം കയറി ഹിറ്റടിച്ചതിന് കാരണം എന്ന് വിലയിരുത്താം. കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്.
