ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫൈനലിലേക്ക് അടുക്കുന്തോറും ബിബി ഹൗസിലെ സാഹചര്യങ്ങളും വഷളാകുകയാണ്. ശരിക്കുമൊരു പോർക്കളമാകുകയാണോ ബിഗ് ബോസ് എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസത്തെ എപ്പോസോഡിൽ നിന്നും തോന്നുന്നത്. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവർ തമ്മിൽ ഗാർഡൻ ഏരിയയിൽ വച്ചുണ്ടായ തർക്കമാണ് ഇതിന് കാരണം.
ഡെയ്ലി ടാസ്കിനിടെ ഉണ്ടായ തർക്കം വലിയ വാക്പോരിൽ കലാശിക്കുക ആയിരുന്നു. ടാസ്കിനിടിൽ പഴയ കാര്യങ്ങൾ എടുത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുക ആയിരുന്നു. പഴയ കാര്യം പറഞ്ഞ് ജുനൈസിനെ അഖില്‍ സാഡിസ്റ്റ് എന്ന് വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കിക്കുന്നതിനിടെ ശോഭ ഇടയിൽ കയറി. നിന്നെ നോമിനേഷനില്‍ രക്ഷിച്ചതുകൊണ്ട് അവനെ താങ്ങിക്കൊടുത്തോ എന്നതായിരുന്നു അഖിലിന്‍റെ പ്രതികരണം. ഇത് ശോഭയെ ചൊടിപ്പിച്ചു. പിന്നാലെ രൂക്ഷമായ തര്‍ക്കമാണ് ഹൗസിൽ നടന്നത്. പിന്നാലെ സെറീനയും റെനീഷയും ഇടപെട്ട് വിഷയം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ജുനൈസും ശോഭയും അഖിലിനെതിരെ നിലകൊള്ളുക ആയിരുന്നു.
