മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയെപ്പറ്റി അറിയാൻ ആളുകള്‍ക്ക് താല്‍പര്യം ഏറെയാണ്. തനി നാട്ടിൻപുറത്തുകാരിയായ പെണ്‍കുട്ടിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു മലയാളികള്‍ക്കിടയിലേക്ക് പ്രയാഗ മാർട്ടിൻ കടന്നുവന്നത്.
പിസാസ്’ എന്ന തമിഴ് സിനിമ ചെയ്തുകൊണ്ടായിരുന്നു താരം അഭിനയരംഗത്തേക്ക് എത്തിയത്. അതിനുമുൻപ് സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നുവെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാൻ ആളുകള്‍ കൂടുതല്‍ താല്പര്യം കാണിക്കാൻ കാരണം ഇടയ്ക്കിടെ താരം ചെയ്യുന്ന മേക്കോവറുകള്‍ തന്നെയാണ്. പലപ്പോഴും പുത്തൻ മേക്കോവറുകളിലും വസ്ത്രങ്ങളിലും എത്തുമ്ബോള്‍ വിമർശനവും ട്രോളും ഏറ്റുവാങ്ങുന്ന താരം കൂടിയാണ് പ്രയാഗ.
