Thursday, March 13, 2025
spot_img
More

    Latest Posts

    പിറവത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം കേക്ക് വാങ്ങി മടങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം

    പിറവം ഓണക്കൂറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേല്‍ എം.എം. അനിലിന്റെ മകൻ അതുല്‍ അനി (22) യാണ് പിറന്നാള്‍ ദിനത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വത്സ (49) യ്ക്കും എതിരേ വന്നിടിച്ച ബൈക്കിലുണ്ടായിരുന്ന കക്കാട് ചെറുകരയില്‍ ഷാജു (62), മാന്തടത്തില്‍ രാജു (64) എന്നിവർക്കും പരിക്കുണ്ട്.

    അഞ്ചല്‍പ്പെട്ടി – പിറവം റോഡില്‍ ഓണക്കൂർ പള്ളിപ്പടിയില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് അപകടം. എറണാകുളത്ത് ജർമൻ ഭാഷ പഠിക്കുന്ന അതുല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറവത്ത് പിറന്നാള്‍ കേക്കുംവാങ്ങി കാത്തുനിന്ന അമ്മ വത്സയെയും കൂട്ടി വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അപകടം. അഞ്ചല്‍പ്പെട്ടി ഭാഗത്തുനിന്ന് എതിരേ വരുകയായിരുന്ന ബൈക്ക് പള്ളിപ്പടിയില്‍ കക്കാട് റോഡിലേക്ക് തിരിക്കുന്നതിനിടയില്‍ ഇവരുടെ ബൈക്കുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുലിനെ ഉടൻ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    കൈക്ക് ഒടിവും പൊട്ടലുമുള്ള വത്സയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഷാജുവിനെയും രാജുവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ബി.കോം പഠനശേഷം ജർമനിക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അതുല്‍. വത്സ പിറവം ലക്ഷ്മി ആശുപത്രിയില്‍ നഴ്സാണ്. സഹോദരി : അവന്തിക (പ്ലസ്ടു വിദ്യാർഥിനി).

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.