കൊച്ചി: മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞത് ഇപ്പോള്‍ ഔദ്യോഗികമായി ചിത്രത്തിന്‍റെ അണിയറക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നത്.മലയാളത്തില്‍ നിന്ന് മോഹൻലാല്‍ നായകനായ ചിത്രം പുലിമുരുഗനാണ് ആഗോള ബോക്സ് ഓഫീസില്‍ ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. രണ്ടാമതായി മോഹൻലാലിന്റെ ലൂസിഫറും 100 ക്ലബില്‍ ഇടംനേടി. മലയാളത്തില്‍ നിന്ന് 2018ഉം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിട്ടുണ്ട്.
