കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും എഴുത്തുകാരിയായും ആര്‍ജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനിൽ അഭിനേത്രിയായി ആദ്യം എത്തുന്നത്. കാളി എന്ന ഒരു പുസ്തകവും അടുത്തിടെ താരം ഇറക്കിയിരുന്നു. ഇപ്പോഴിതാ സൈന സൌത്ത് പ്ലസിലൂടെ തൻറെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. പതിനെട്ടാം വയസിൽ ആത്മഹത്യയെന്ന മണ്ടൻ തീരുമാനം ഇപ്പോൾ എക്സ്പീരിയൻസായാണോ കാണുന്നതെന്ന അവതാരകൻറെ ചോദ്യത്തിന് താൻ ഇപ്പോൾ ആർക്കുംഉപദേശം കൊടുക്കാറില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. “ഒരു ഉപദേശമോ മോട്ടിവേഷനോകൊടുക്കുന്ന റോളിലേക്ക് പോകണമെന്ന് വിചാരിക്കുന്ന ആളല്ല ഞാൻ. അവരെന്ത് ചെയ്യണമെന്നല്ല, ഇതിങ്ങനെ ചെയ്ത് നോക്കൂ എന്നാണ് കോച്ചിങ്ങിലും പറയാറ്. ഒരു പ്രശ്നം ആരെങ്കിലും പറയുമ്പോൾ എൻറെ അനുഭവങ്ങൾ വെച്ചിട്ടായിരിക്കും അതിനെ വിലയിരുത്തുക.
