Thursday, March 13, 2025
spot_img
More

    Latest Posts

    ‘പ്രേമയു​ഗം ബോയ്‍സി’ല്‍ ഒടിടിയിലേക്ക് ആദ്യം മമ്മൂട്ടി; ‘ഭ്രമയുഗം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഫെബ്രുവരി 15 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക അണിയറക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കിലും ബിഗ് സ്ക്രീനിലെ ഈ വേറിട്ട പരീക്ഷണത്തെ ഇരുകൈയും നീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ്. കൃത്യം ഒരു മാസത്തിനിപ്പുറം മാര്‍ച്ച് 15 നാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുക.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.