ചെന്നൈ: സിനിമാ താരവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം നിവേദ പെതുരാജ്. ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്ന് താരം പ്രതികരിച്ചു. യു ട്യൂബർ സാവുകു ശങ്കറാണ് നടിയേയും ഉദയനിധിയേയും ചേർത്ത് വിവാദ പരാമർശം നടത്തിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വെെറലാണ്. നിവേദ പെതുരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്ന് നിവേദ പറഞ്ഞു. ഒരു കുടുംബത്തിൻ്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കണമെന്നും അവർ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ആരോപണങ്ങൾക്ക് മറുപടിയായി സാമൂഹ്യമാധ്യമമായ എക്സിലാണ് നടിയുടെ പ്രതികരണം വന്നത്. താനും കുടുംബവും കുറച്ച് ദിവസങ്ങളായി കടുത്ത സമ്മർദ്ദത്തിലാണെന്ന് എക്‌സിലെഴുതിയ നീണ്ട പോസ്റ്റിൽ താരം പറഞ്ഞു.
