ഇന്ത്യന്‍ യുവാക്കളുടെ മനംകവര്‍ന്ന നായകന്മാരില്‍ ഒരാളാണ് ഹൃത്വിക് റോഷന്‍. നടന്‍ എന്നതിലുപരി കിടിലന്‍ ഡാന്‍സര്‍ കടിയായ ഹൃത്വിക് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത് പുതിയ പ്രണയത്തിൻ്റെ പേരിലാണ്. സബ ആസാദുമായി ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്ന കഥ ഒരു വര്‍ഷത്തോളമായി പ്രചരിക്കുകയാണ്. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളും മറ്റുമാണ് ഇതിന് കാരണം. അടുത്തിടെയും ഒരു റസ്റ്റോറന്റില്‍ നിന്നും കൈകള്‍ കോര്‍ത്ത് ഇറങ്ങി വരുന്ന താരങ്ങളെ പാപ്പരാസികള്‍ കണ്ടുപിടിച്ചിരുന്നു. താരങ്ങളുടെ ചിത്രങ്ങളും പ്രചരിച്ചു. എന്നിട്ടും തങ്ങതങ്ങളുടെ പ്രണയത്തെ കുറിച്ച് ഹൃത്വികോ സബയോ തുറന്ന് പറയാൻ തയ്യാറായിട്ടില്ല. എന്നാല്‍ താരങ്ങളുടെ പ്രായവ്യത്യാസം ചൂണ്ടി കാണിച്ച്കളിയാക്കി കൊണ്ടാണ് ചില വിമർശകർ എത്തിയിരിക്കുന്നത് .
