Saturday, April 4, 2026
spot_img
More

    Latest Posts

    അതേ ആ 11 പേർ വരുന്നു, മൺസൂൺ ബമ്പർ സമ്മാനം വാങ്ങാൻ; 10 കോടിയിൽ എത്ര കിട്ടും ?

    തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചപ്പോൾ ആർക്കാകും ആ പത്ത് കോടി ലഭിക്കുക എന്ന കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ സസ്പെൻസിന് വിരാമമിട്ട് ആ പതിനൊന്ന് അമ്മമാർ രം​ഗത്തെത്തി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്ക് ആയിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. അർഹതപ്പെട്ടവരുടെ കരങ്ങളിലാണ് ഭാ​ഗ്യം തുണച്ചതെന്ന് പറഞ്ഞ് പ്രമുഖർ ഉൾപ്പടെ ഉള്ളവർ എത്തിയിരുന്നു. ഇപ്പോഴിതാ നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോൾ സമ്മാനാർഹമായ തുക കൈപ്പറ്റാൻ ഹരിതകർമ്മ സേനാംഗങ്ങൾ നാളെ(ഓഗസ്റ്റ് 22 ചൊവ്വാഴ്ച) തലസ്ഥാനത്ത് എത്തുകയാണ്.

    ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖി ഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഭാ​ഗ്യശാലികൾക്ക് തുക കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.