Saturday, April 4, 2026
spot_img
More

    Latest Posts

    ഇതാണ് ഉയിരും ഉലകവും; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര

    പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാ​ഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ​ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം 336 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്. രണ്ട് ദിവസം മുന്‍പ് ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്നായിരുന്നു വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.