ചെന്നൈ: കൈതിയില്‍ ആരംഭിച്ച് വിക്രത്തില്‍ എത്തിയപ്പോള്‍ വന്‍ ഹിറ്റായ ഒരു സംഭവമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സംവിധായകന്‍ ലോകേഷ് കനകരാജ് വലിയ പദ്ധതിയാണ് എല്‍സിയുവിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. തന്‍റെ എല്‍സിയു പ്ലാന്‍ സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് ലോകേഷ് പുതിയ അഭിമുഖത്തില്‍. പത്ത് സിനിമകളാണ് എല്‍സിയുവില്‍ ഉണ്ടാകുക എന്നാണ് ലോകേഷ് പറയുന്നത്. അതിന് ശേഷം അത് അവസാനിപ്പിക്കുമെന്ന് ലോകേഷ് കനകരാജ് എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിനു കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾക്കാണ് നന്ദി പറയേണ്ടതുണ്ടെന്നും ലോകേഷ് പറയുന്നു.
