Saturday, April 4, 2026
spot_img
More

    Latest Posts

    കേരളത്തില്‍ മാത്രം 502 സ്ക്രീനുകള്‍! ഓപണിംഗില്‍ റെക്കോര്‍ഡ് ഇടുമോ ‘കിംഗ് ഓഫ് കൊത്ത’

    മലയാളത്തില്‍ ഇത്തവണത്തെ ഓണം റിലീസുകള്‍ക്ക് തുടക്കമിട്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക്. പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡിട്ട ചിത്രം ഓപണിംഗിലും റെക്കോര്‍ഡ് ഇടുമോ എന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ നിന്ന് മാത്രം 3 കോടിയിലധികവും ആഗോള തലത്തില്‍ ആറ് കോടിയില്‍ അധികവുമാണ് ചിത്രം നേടിയിരിക്കുന്നത്. 50 ല്‍ പരം രാജ്യങ്ങളിലായി 2500 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം വ്യാഴാഴ്ച എത്തുന്നത്. ഇതില്‍ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്ത് വിട്ടപ്പോള്‍ 502 സ്ക്രീനുകളില്‍ ചിത്രമുണ്ട്. രാവിലെ 7 മണി മുതലാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍.

    സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.