ആഗ്ര: വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം. സാരിയെ ചൊല്ലി പിരിയാനൊരുങ്ങി യുവ ദമ്പതികൾ. ആഗ്രയിലാണ് സംഭവം. ഭർത്താവിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാതെ വന്നതാണ് കുടുംബ കലഹത്തിലേക്ക് എത്തിയത്. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള സാരികൾ ധരിച്ചതുമാണ് ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തിച്ചിരിക്കുന്നത്. സാരിയെ ചൊല്ലി കലഹം പതിവാണെന്നും ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസിലും പരാതി നൽകി.
