Wednesday, February 18, 2026
spot_img
More

    Latest Posts

    ‘മാരാർ നാദിറയെ ചേർത്ത് പിടിക്കുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിനല്ല’; ശ്രുതി സിത്താര

    ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ശ്രദ്ധേയരായ രണ്ട് മത്സരാർത്ഥികളാണ് അഖിൽ മാരാരും നാദിറയും. ഇരുവരും ഫൈനൽ ഫൈവിൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രേക്ഷകർ വിധിയെഴുതിയിരുന്നു. ഒടുവിൽ ടിക്കറ്റ് ടു ഫിനാലെയിലൂടെ ആ സ്വപ്നം നാദിറ യാഥാർത്ഥ്യമാക്കി. പലപ്പോഴും അഖിലിനെതിരെയുള്ള തർക്കങ്ങളിൽ നാദിറ പിന്തുണ നൽകാറുണ്ട്. അതേസമയം, എതിർക്കേണ്ടിടത്ത് എതിർക്കുകും ചെയ്യും. തിരിച്ചും അങ്ങനെ തന്നെ. എന്നാൽ നാദിറയെ അഖിൽ സപ്പോർട്ട് ചെയ്യുന്നത് ക്യുയർ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണെന്ന തരത്തിൽ ഹൗസിൽ സംസാരം നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാദിറയുടെ സുഹൃത്ത് ശ്രുതി സിത്താര. ജുനൈസാണ് തങ്ങളുടെ കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയാണ് അഖില്‍ നാദിറയെ ഒപ്പം കൂട്ടുന്നതെന്ന് പറഞ്ഞതെന്ന് ശ്രുതി പറയുന്നു. ഇരുവരും തമ്മിൽ അടിവച്ചിട്ടുണ്ട്, പറയേണ്ട കാര്യങ്ങൾ പരസ്പരം പറഞ്ഞിട്ടുമുണ്ട്. സത്യസന്ധമായൊരു ബോണ്ട് ഇരുവർക്കും ഇടയിൽ ഉണ്ട്. അതൊരിക്കലും കമ്മ്യൂണിറ്റിയുടെ സപ്പോർട്ടിന് വേണ്ടിയല്ലെന്നും ശ്രുതി സിത്താര പറയുന്നു. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രുതിയുടെ പ്രതികരണം. രണ്ട് ദിവസം മുമ്പ് ഫാമിലി വീക്കിനായി ശ്രുതി ബിബി വീട്ടില്‍ എത്തിയിരുന്നു

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.