ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാഗർ സൂര്യയും. ഇരുവരും തമ്മിലുള്ള കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജി ആണോ എന്ന തരത്തിൽ പുറത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെറീന.
“വീട്ടിൽ നിന്നും ഇതുവരെ മാറി നിൽക്കാത്തൊരു വ്യക്തിയാണ് ഞാൻ. എന്റെ ലൈഫിൽ ഏറ്റവും അറ്റാച്ചിഡ് ആയിട്ടുള്ളൊരു വ്യക്തി അമ്മയാണ്. സാഗർ ഏട്ടാണെങ്കിലും അമ്മയോടാണ് ഏറ്റവും അറ്റാച്ച്.എന്റെ ഒരു കൺഫേർട്ട് സോൺ വന്നാൽ ആൺ- പെൺ വ്യത്യാസമില്ലാതെ ഞാൻ സംസാരിക്കും. ആദ്യത്തെ കുറെ ദിവസങ്ങൾ ഞങ്ങൾ അങ്ങനെ മിണ്ടിയിട്ടൊന്നും ഇല്ല. പിന്നീട് ഞങ്ങൾ കണക്ട് ആയി. അമ്മ എന്ന ഇമോഷനാണ് ഞങ്ങളെ അടുപ്പിച്ചത്. അത്രയും നമ്മളെ ചേർത്ത് നിർത്തിയത് അമ്മയോടുള്ള സ്നേഹമാണ്. മദേഴ്സ് ഡേയിൽ സാഗറേട്ടന്റെ ലെറ്റർ വായിച്ച് കേട്ട്, കരഞ്ഞ് കരഞ്ഞ് ഞാൻ ഇല്ലാണ്ടായി. ഭയങ്കര ലൈഫ് ഉള്ളൊരു ലെറ്ററായിരുന്നു അത്. ഞങ്ങളുടെ ഇമോഷൻ എന്നത് കല്യാണം കഴിക്കൽ എന്നതല്ലല്ലോ. എനിക്ക് സാഗറേട്ടനെ ഭയങ്കര ഇഷ്ടമാണ്. ഒത്തിരി ക്വാളിറ്റീസ് ഉള്ളൊരു മനുഷ്യാണ് പുള്ളി”, എന്നാണ് സെറീന പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സെറീനയുടെ പ്രതികരണം.




