
ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍ പിന്തുടരുന്ന ജാതീയത ട്വിറ്റില്‍ ചര്‍ച്ചയാവുന്നു. പീലിരാജ എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ ബെംഗളൂരുവിലെ ബ്രാഹ്മിണ്‍ പേര് വെച്ചുള്ള റെസ്റ്റോറന്‍റുകളും ഭക്ഷണപദാര്‍ഥങ്ങളും ഷെയര്‍ ചെയ്തതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയിലും സൊമാറ്റോയിലുമൊക്കെ ‘ബ്രാഹ്മിണ്‍’ എന്ന് തുടങ്ങുന്ന നിരവധി ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാണ്. മിക്ക ഇന്ത്യന്‍ സമൂഹങ്ങളിലും ഇപ്പോഴും ജാതിവ്യവസ്ഥ ഒരു മാറ്റവുമില്ലാതെ ആഴത്തില്‍ നിലനില്‍ക്കുന്നതായി ഇവർ വാദിക്കുന്നു .
സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അനുഭവിക്കുന്ന ജാതീയതയെപ്പറ്റി ഫോട്ടോ പങ്കുവെച്ച ട്വിറ്റര്‍ യൂസര്‍ വ്യക്തമാക്കുന്നു. “ബ്രാഹ്മണ പാചകരീതി എന്നൊരു പാചകരീതിയൊന്നുമില്ല. മത്സ്യവും മാംസവും ഉള്‍പ്പെടെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാചകരീതിയാണ്
ഇവിടെയുള്ളത്. ബ്രാഹ്മണര്‍ക്ക് പ്രത്യേകമായി നിങ്ങളുടെ ഭക്ഷണരീതിയില്‍ മാറ്റമൊന്നും വരുത്താന്‍ സാധിക്കില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ റെസ്റ്റോറന്‍റുകളെയും ഭക്ഷണപദാര്‍ഥങ്ങളെയും ബ്രാഹ്മിന്‍ എന്ന് ചേര്‍ത്ത് വിളിക്കുന്നത് വെറും
വെറും ജാതീയമായ ചിന്തയല്ലാതെ മറ്റൊന്നുമല്ല,” ട്വിറ്റര്‍ യൂസര്‍ പറയുന്നു.