Saturday, March 15, 2025
spot_img

Latest Posts

ഇന്ദിരയായി കങ്കണ റണാവത്; വരുന്നു അടിയന്തരാവസ്ഥയുടെ കഥപറയുന്ന ഹിന്ദി ചലച്ചിത്രം – ‘എമർജൻസി’; കോൺഗ്രസിന് തിരിച്ചടിയാകുമോ?

മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജയപ്രകാശ് നാരായണായി നടന്‍ അനുപം ഖേര്‍. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമര്‍ജന്‍സി എന്ന സിനിമയിലാണ് താരം ഈ റോള്‍ ചെയ്യുന്നത്. ജെപി ആയുള്ള അനുപം ഖേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാം വഴി ഫോട്ടോ പുറത്തുവിട്ടത്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രധാന എതിരാളി ആയിരുന്നു ലോകനായക് എന്നറിയപ്പെട്ട പ്രകാശ് നാരായണ്‍ അഥവാ, ജെപി. അടല്‍ ബിഹാരി വാജ്പേയ്, ലാല്‍ കൃഷ്ണ അദ്വാനി മുതലായവരോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ത്തതു കൊണ്ടു മാത്രം ഇന്ദിരാഗാന്ധിയുടെ ശത്രുത സമ്ബാദിച്ചയാളാണ് ജെപി.

ബയോപിക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടി കങ്കണ റണാവത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്. ഇന്ദിരയായുള്ള കങ്കണയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോ വന്‍ ജനശ്രദ്ധ നേടിയിരുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.