ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ പ്രേക്ഷകർക്ക് സുചരിചിതനായ ആളാണ് അനിയൻ മിഥുൻ. ബിഗ് ബോസിൽ തൊണ്ണൂറോളം ദിവസം പൂർത്തിയാക്കിയാണ് അനിയൻ ഷോയുടെ പടിയിറങ്ങിയത്. ഷോയിൽ അനിയൻ പറഞ്ഞ പ്രണയ കഥ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സന എന്ന ആര്‍മി ഓഫീസറുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചുവെന്നുമാണ് ഒരു ടാസ്കിനിടയിൽ മിഥുൻ പറഞ്ഞത്. പിന്നീട് ഇതിന്റെ വിശ്വാസീയത ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഫിനാലെയ്ക്ക് മുന്‍പ് ബബി ഹൗസിൽ തിരിച്ചെത്തിയ മിഥുന്‍ കാര്യങ്ങള്‍ തുറന്ന് പറയുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് പുറത്തുവന്ന ശേഷം ആദ്യമായി പ്രതികരിക്കുകയാണ് മിഥുൻ.
തന്റെ ജീവിതത്തിൽ ഒരു ലവ് സ്റ്റോറി ഉണ്ടായിരുന്നുവെന്നും എന്നാൽ ബിഗ് ബോസിൽ പറഞ്ഞ കഥയുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അനിയൻ മിഥുൻ പറഞ്ഞു. മോഹൻലാൽ ചോദിച്ചപ്പോൾ പേടിച്ചു പോയെന്നും അങ്ങനെയാണ് ബോധം കെട്ടതെന്നും അനിയൻ പറയുന്നു. ഇന്ത്യൻ സിനിമ ഗ്യാലറിയോട് ആയിരുന്നു മിഥുന്റെ പ്രതികരണം.




