
കൊവിഡില്‍ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സംഭാവന നല്‍കിയതില്‍ പരിസിക്കുന്നവര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി. റിമി ടോമിയെ പോലുള്ള കലാകാരന്മാര്‍ക്ക് ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്നതുകൊണ്ട് അവര്‍ക്ക് രണ്ട് വര്‍ഷം ഷോ ഇല്ലെങ്കിലും കുഴപ്പമില്ലെന്നും എന്നാല്‍ അതുപോലെയല്ല ഒരു പരിപാടിയില്‍ രണ്ടായിരമോ ആയിരമോ അഞ്ഞൂറോ വാങ്ങുന്നവരുടെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് സാഹചര്യത്തില്‍ ഉത്സവപ്പറമ്ബിലെ വാദ്യ മേളവും ഗാനമേളകളും അടക്കം നിന്നുപോയപ്പോള്‍ പല കലാകാരന്മാര്‍ക്കും ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുണ്ടായെന്നും അങ്ങനെയുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് താന്‍ സഹായിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. അന്നത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് ആ പണം ചെന്നു ചേരാന്‍ പോകുന്നതെന്നും തന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുമ്ബോള്‍ വേദനയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.