
പറവൂര്‍: അമിത ലഹരിയില്‍ വാഹനം ഓടിച്ച് അപകട പരമ്ബര തീര്‍ത്ത സംഭവത്തില്‍ പിടിയിലായ സിനിമ-സീരിയല്‍ താരം അശ്വതി ബാബുവിന്‍റെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പറവൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോനും സംഘവുമാണ് അശ്വതിയുടെ വീട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ വരാപ്പുഴ ഗാന്ധിനഗറിലെ അശ്വതി ഭവനം എന്ന വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗം നിര്‍ത്തുന്നതിന് വേണ്ടി കഞ്ചാവ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്ബും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു.