ദേശീയ കടുവാദിനത്തിൽ വേറിട്ട ആശംസയുമായി മമ്മൂട്ടി. തന്റെ പുതിയ ചിത്രം പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം കടുവാദിനം ആശംസിച്ചത്. ചിത്രം നിമിഷങ്ങൾ െകാണ്ട് തന്നെ വൈറലായി. പുത്തൻ സ്റ്റൈൽ തകർത്തിട്ടുണ്ടെന്ന് ആശംസിച്ച് ആരാധകരും പോസ്റ്റിന് താഴെ എത്തി.40 മിനിറ്റിൽ 38,000 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഫോൺ ദുൽഖറിന്റെ കയ്യിലാണോ എന്ന് അന്വേഷിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം.
ഇന്ന് ജൂലൈ 29. ദേശീയ കടുവാദിനം. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശം വിളിച്ചോതുന്ന ഈ ദിനം ഇത്തവണ കടന്നു പോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലാണ്. ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള കടുവകളിൽ ഏറ്റവും പ്രായമേറിയ ജീവികളിലൊന്നായ രാജ രണ്ടാഴ്ച മുൻപാണ് ഓർമയായത്.
