Sunday, April 5, 2026
spot_img
More

    Latest Posts

    ആദ്യ സിനിമയിലെ പാട്ടിന് പുതിയ റീലൊരുക്കി അജ്മല്‍ അമീര്‍, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ !

    രണ്ടായിരത്തിന്‍റെ രണ്ടാം പാദത്തില്‍ മലയാള സിനിമയിലെ പുത്തന്‍ താരോദയമെന്ന വിശേഷണത്തോടെ എത്തിയ യുവനടനായിരുന്നു അജ്മല്‍ അമീര്‍. ഇന്ന് മലയാളത്തില്‍ അത്രയ്ക്ക് സജീവമല്ലെങ്കിലും തെലുങ്ക്, തമിഴ് സിനിമകളിലെ സാന്നിധ്യമാണ് അജ്മല്‍. 2023 ല്‍ പുറത്തിറങ്ങിയ ജയരാജിന്‍റെ അഭ്യൂഹമാണ് അജ്മലിന്‍റെ ഏറ്റവും പുതിയ മലയാള സിനിമ. 2005 ല്‍ ഒരു അപ്രധാന കഥാപാത്രമായി തമിഴ് സിനിമയിലൂടെയാണ് അജ്മല്‍ വെള്ളിത്തിരയിലേക്ക് എത്തിയതെങ്കിലും 2007 ലാണ് അജ്മല്‍ നായകനായി ഒരു മലയാള സിനിമ ഇറങ്ങുന്നത്. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത വിമലാ രാമന്‍ നായികയായ ‘പ്രണയകാലം’ എന്ന റോമാന്‍റിക് സിനിമയായിരുന്നു അത്. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വഹിച്ച സിനിമയിലെ മിക്കപ്പാട്ടുകളും അക്കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. പ്രണയകാലത്തിലെ ഹിറ്റ് പാട്ടുകളില്‍, ഇന്നും പലരും റീല്‍സുകളിലും മറ്റും ഉപയോഗിക്കുന്ന, ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍….’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലാണ് അജ്മലും പുതിയ റീല്‍സ് ഒരുക്കിയിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ച് കൊണ്ട് അജ്മല്‍ ഇങ്ങനെ എഴുതി, ‘ഈ ഗാനം വളരെ ആകർഷകവും മനോഹരവുമാണ്, ആരെങ്കിലും വീഡിയോ ഇപ്പോഴും ഫീച്ചർ ചെയ്യുമ്പോള്‍ അത് ഹൃദയങ്ങളെ സ്പർശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ആ പാട്ടിന് മുഖമായതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. വർഷങ്ങളായി എനിക്ക് ലഭിച്ചതും തുടർന്നും ലഭിക്കുന്നതുമായ ഒരിക്കലും അവസാനിക്കാത്ത പിന്തുണയ്ക്കും സ്നേഹത്തിനും എന്‍റെ പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.’

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.