Sunday, April 5, 2026
spot_img
More

    Latest Posts

    വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട; ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും നിർദേശം നൽകി ആർബിഐ

    ദില്ലി: വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ ആർബിഐ പുറത്തിറക്കിയത്. 2024 ജനുവരി 1 മുതൽ ആയിരിക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരിക. കടം വാങ്ങുന്നയാൾ, വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന്, പിഴ ഈടാക്കിയാൽ അത് ‘പെനൽ ചാർജുകൾ’ ആയി കണക്കാക്കും, ഇതിനു പലിശ ഈടാക്കില്ല. അതായത്, എന്നിരുന്നാലും, ലോൺ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. പലിശ നിരക്കിൽ കൂടുതലായി ഒന്നും ചേർക്കരുതെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.