
നടിമാരുടെ ലിപ് ലോക്കും ഗ്ലാമറസ് രംഗങ്ങളും പല സിനിമകളിലും ഉള്‍പ്പെടുത്താറുണ്ട്. അതൊക്കെ ട്രെയിലറിലും ടീസറിലും കാണിക്കുന്നത് സിനിമ കാണാന്‍ ആളുകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടിയാണ്. എന്നാല്‍ നിരന്തരം ചുംബന രംഗങ്ങള്‍ ചെയ്തിട്ടും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നൊരു നടിയുണ്ട്.
തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടി റാഷി ഖന്നയുടെ തുടക്കം ഹിന്ദി ചിത്രത്തിലൂടെയാണ്. ജോണ്‍ എബ്രഹാം, നര്‍ഗീസ് ഫക്രി എന്നിവരോടൊപ്പം അഭിനയിച്ച മദ്രാസ് കഫേയിലൂടെയാണ് റാഷി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.